X
    Categories: keralaNews

കർണാടകയിലേത് മതഭീകരരുടെ വിജയമെന്ന് കെ.പി. ശശികല സ്വന്തം ശവക്കുഴി തോണ്ടേണ്ടെന്ന്

കർണാടകയിലെ കോൺഗ്രസ് വിജയം മതഭീകരരുടെ ആണെന്നും വെറുതെ സ്വന്തം ശവക്കുഴി തോണ്ടരുതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല .

”ദക്ഷിണേന്ത്യയിലെ ഏതു സംസ്ഥാനത്തും ആരെയെങ്കിലും രാഷ്ട്രീയമായി വിജയപ്പിക്കാൻ മത ഭീകരർക്ക് കഴിയുമായിരിക്കും. പക്ഷേ അതു കണ്ടു കൊണ്ട് രാജ്യം മുറിക്കാമെന്നോ ഒരു
മാപ്പിള സ്ഥാൻ’ കൂടി ഉണ്ടാക്കാമെന്നോ ഉള്ള പൂതിയൊന്നും ആർക്കും വേണ്ട.
1946-47 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ !
ഭരിക്കാൻ വെമ്പുന്ന അന്നത്തെ അഴകൊഴമ്പൻ രാഷ്ട്രീയ നേതൃത്വവുമല്ല ഇന്ന് ഇന്ത്യ ഭരിക്കുന്നത്.
അതോണ്ട് അപ്പൂതിയെല്ലാം എട്ടാക്കി മടക്കി സ്വന്തം പോക്കറ്റിലിട്ടാ മതി!
വെറുതേ സ്വന്തം ശവക്കുഴി തോണ്ടേണ്ട .”
ശശികല ഫെയ്സ് ബുക്കിൽ പറയുന്നു.

അതേ സമയം ദക്ഷിണേന്ത്യയിൽ നിന്ന് ബി.ജെ.പിയെ ജനം തുരത്തി എന്ന വ്യാഖ്യാനം വിഘടനവാദമാണെന്ന് സംഘപരിവാർ ഫെയ്സ് ബുക് പേജായ സുദർശനം ആരോപിച്ചു.

Chandrika Web: