X

കര്‍ണാടകയില്‍ ഗോലിയാത്തുകള്‍ക്കെതിരെ ദാവീദായി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടക്കവേ ബിജെപിയുടെ വന്‍ തോക്കുകള്‍ക്ക് മുന്നില്‍ ഉന്നംവെച്ച വാദങ്ങളുമായി ദാവീദായി വിലസി കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായി സിദ്ധരാമയ.
കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദരമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പൊള്ളത്തരങ്ങളെ കണക്കിന് കൊട്ടിയാണ് സിദ്ധരാമയ്യയുടെ അഡാര്‍ ട്വീറ്റുകള്‍ തിളങ്ങുന്നത്.

പ്രചാരണത്തിനെത്തിയ യു.പി മുഖ്യമന്ത്രി യോഗിയെ അദ്ദേഹത്തിന്റെ നാട്ടിലെ വിഷയങ്ങള്‍ തുറന്നുവെച്ചാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ വിമര്‍ശനം.

യു.പിയില്‍ പൊടിക്കാറ്റും പേമാരിയും കാരണം 64 പേര്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ. യു.പി മുഖ്യമന്ത്രിക്ക് അവിടുത്തെ ജനങ്ങളുടെ ദുരിതത്തില്‍ യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം കര്‍ണാടകയില്‍ മുതലക്കണ്ണീരൊഴുക്കാന്‍ എത്തിയിരിക്കുകയാണ്. താമസിയാതെ അദ്ദേഹം തിരിച്ചെത്തി അദ്ദേഹത്തിന്റെ പണി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

ഇതിനു പിന്നാലെ സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം ചെയ്ത അഞ്ചു കാര്യങ്ങള്‍ പറയാന്‍ മോദിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ മറ്റൊരു ട്വീറ്റും പുറത്തു വിട്ടു. ചോദ്യം ചോദിക്കുമ്പോള്‍ വസ്ത്രത്തെ കുറിച്ചും ഉച്ചാരണത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും പറഞ്ഞ് കാര്യങ്ങള്‍ തിരിച്ചു വിടാനാണ് മോദി ശ്രമിക്കുന്നത്.

ഒരിക്കല്‍ കൂടി ആറു ചോദ്യങ്ങള്‍ ഉന്നയിക്കാം. മോദി ഇതിന് ഉത്തരം നല്‍കുക. 1. കന്നഡ പതാകക്ക് എപ്പോള്‍ അംഗീകാരം നല്‍കും. 2. ബാങ്കിങ് റിക്രൂട്ട്‌മെന്റിന്റെ നിയമങ്ങള്‍ മാറ്റി കര്‍ണാടകയിലെ ബാങ്കുകളില്‍ ജോലി ചെയ്യാന്‍ കന്നഡ നിര്‍ബന്ധമാക്കുമോ. 3. മഹാദായി നദീജല പ്രശ്‌നത്തില്‍ ഇടപെടുമോ?. 4. കര്‍ണാടകക്ക് നീതി നല്‍കുമോ ഇതിനായി എസ്.ഡി.ആര്‍.എഫ് അനുമതി പുനപരിശോധിക്കുമോ?. 5. ബംഗളൂരു ബി.ഇ.എം.എല്‍ ഓഹരി വിറ്റഴിക്കാനുള്ള നടപടി നിര്‍ത്തുമോ?. 6. റഫാല്‍ വിമാന നിര്‍മാണം എച്ച്.എ.എല്ലില്‍ നിന്ന് മാറ്റിയത് പുനപരിശോധിക്കുമോ?.
ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. സംസ്ഥാനത്തെ ശ്രദ്ധിക്കാനാണെങ്കില്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കണം. പക്ഷേ താങ്കള്‍ വന്നിരിക്കുന്നത് ഏതു തരത്തിലും കര്‍ണാടകയില്‍ ജയിക്കാനാണല്ലോ സിദ്ധരാമയ്യ പരിഹാസത്തോടെ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് പ്രസിഡന്റെ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച മോദിയുടെ ചോദ്യത്തേയും സിദ്ധരാമയ്യ വെറുതെവിട്ടില്ല.
കര്‍ണാടകത്തിലെ ബി.എസ് യെദ്യൂരപ്പയുടെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കടലാസ് നോക്കി 15 മിനുട്ട് സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു എന്നായിരുന്നു ട്വീറ്റ്.

chandrika: