ബംഗളൂരു: കര്‍ണാടകയില്‍ എട്ട് ഭരണപക്ഷ എം.എല്‍.എമാര്‍ രാജിവെച്ചത് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എം.എല്‍.എമാരാണ് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്. എട്ടു കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്.
ഇതിനിടെ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറാണെന്ന വാദവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ രംഗത്തെത്തി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് സദാനന്ദ ഗൗഡ അറിയിച്ചു.
‘ഗവര്‍ണര്‍ക്കാണ് പരമമായ അധികാരം. ഭരണഘടനാപ്രകാരം ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ വിളിക്കുകയാണെങ്കില്‍ ഞങ്ങള്‍ അതിന് ഒരുക്കമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ഞങ്ങള്‍. 105 എം.എല്‍.എമാര്‍ ഒപ്പമുണ്ട്-ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഡി.വി സദാനന്ദ ഗൗഡയുടെ മറുപടി.
രാമലിംഗ റെഡ്ഢി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി പാട്ടീല്‍, സൗമ്യ റെഡ്ഢി എന്നീ മുതിര്‍ന്ന നേതാക്കളും രാജി വെച്ചവരിലുണ്ട്. ഒരാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തിലാണ് രാജി നീക്കമുണ്ടായത്.