X
    Categories: NewsViews

കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും പ്രതിസന്ധി; 11 എം.എല്‍.എമാര്‍ രാജിവെച്ചു


ബംഗളൂരു:കര്‍ണാടക രാഷ്ട്രീയത്തെ വീണ്ടും പ്രതിസന്ധിയിലാക്കി എം.എല്‍.എമാരുടെ കൂട്ടരാജി. കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എം.എല്‍.എമാരാണ് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്. 11 എം.എല്‍.എമാരുടെയും രാജിക്കത്ത് ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാര്‍ അറിയിച്ചു. എട്ടു കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്.

രാമലിംഗ റെഡ്ഢി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി പാട്ടീല്‍, സൗമ്യ റെഡ്ഢി എന്നീ മുതിര്‍ന്ന നേതാക്കളും രാജി വെച്ചവരിലുണ്ട്. ഒരാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തിലാണ് രാജി നീക്കമുണ്ടായത്.

അതേസമയം എം.എല്‍.എമാര്‍ ആരും തന്നെ രാജിവെക്കില്ലെന്ന് മന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു കൂട്ടിയിരിക്കുകയാണ്.

web desk 1: