ബംഗളൂരു: എം.എല്‍.എമാരെ വശത്താക്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ഡല്‍ഹിയിലെ ഹോട്ടലില്‍ കഴിയുന്ന ബിജെപി എം.എല്‍.എമാര്‍ക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. നാണക്കേട് തോന്നേണ്ടതില്ലെന്നും തിരിച്ചു പോന്നോളുവെന്നും ബിജെപി എംഎല്‍എമാരോട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
ഡല്‍ഹിയിലെ ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്ന ബിജെപിയുടെ എല്ലാ എം.എല്‍.എമാരെയും സ്വന്തം തട്ടകത്തിലേക്ക് തിരിച്ചുവിളിക്കുകയാണെന്നും നാണക്കേട് തോന്നേണ്ടതില്ലെന്നും ദിനേഷ് ഗുണ്ടു പറഞ്ഞു.
ഇത്രയും കാലം അവഗണിച്ചു പോന്ന സ്വന്തം മണ്ഡലത്തില്‍ തിരിച്ചെത്തി പ്രവര്‍ത്തങ്ങളൊക്കെ ഇനി അവര്‍ വേഗതയില്‍ തീര്‍ക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 31000 രൂപ ഈടാക്കുന്ന ഡല്‍ഹിയിലെ ഹോട്ടലില്‍ 70 റൂമുകളായിരുന്നു ബിജെപി എം.എല്‍.എമാര്‍ക്കു വേണ്ട് ബുക്ക് ചെയതത്.
സര്‍ക്കാര്‍ അട്ടിമറി സാധ്യത പരാജയപ്പെട്ടതോടെ എം.എല്‍.എമാരില്‍ ചിലരൊക്കെ പുറത്തിറങ്ങി. മറ്റു ചിലര്‍ ക്രിക്കറ്റ് കളിച്ചും സിനിമ കണ്ടും ആഘോഷത്തിലാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.