ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നും കെ.സി പറഞ്ഞു.
ഉച്ചക്ക് ഒന്നരക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ പറയുന്നത് എന്ത് അവകാശത്തിന്റെ പേരിലാണെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു. ഗവര്‍ണര്‍ ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു. കര്‍ണാടക ഗവര്‍ണര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കമാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.