കര്‍ണാടകയിലെ 20 ജില്ലകളിലെ 58 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. 1,184 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 501 സീറ്റുകള്‍ നേടാന്‍ സാധിച്ചു. ബി.ജെ.പി 433ഉം ജെ.ഡി.എസ് 45 ഉം സീറ്റ് നേടി. സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും ചേര്‍ന്ന് 205 സീറ്റുകള്‍ നേടിയിട്ടുണ്ട്. ഭരണ കക്ഷിയായ ബി.ജെ.പിക്കെതിരെ 501 സീറ്റുകള്‍ അധികം നേടിയാണ് കോണ്‍ഗ്രസിന്റെ വിജയം.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലത്തിലുള്ള ബങ്കപ്പൂര്‍ ടൗണ്‍ മുനിസിപ്പാലിറ്റിയും ഗുട്ടന്‍ ടൗണ്‍ പഞ്ചായത്തും കോണ്‍ഗ്രസ് നിലനിര്‍ത്തി. മന്ത്രി ബി. ശ്രീരാമുലുവിന്റെ പഞ്ചായത്ത് ഉള്‍പ്പടെ രണ്ട് മന്ത്രിമാരുടെ ശക്തികേന്ദ്രത്തില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേറ്റു. ബി.ജെ.പിയുടെ മോശം ഭരണത്തിന്റെ തെളിവുകളാണ് പുറത്ത് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മികച്ച പ്രകടനത്തില്‍ അഭിനന്ദനം അറിയിച്ച കോണ്‍ഗ്രസ് നേതാവും കര്‍ണാടകയുടെ ചുമതലയുമുള്ള റണ്‍ദീപ് സിംഗ് സുര്‍ജെവാല പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിധ്വാനവും ഐക്ക്യവും കര്‍ണാടകയില്‍ കോണ്‍ഗ്രയിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുമെന്ന് അവകാശപ്പെട്ടു.