രാഷ്ട്രീയനാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്നും നടക്കില്ല. ഇന്നുതന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുവരെ നീട്ടാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസും വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചു.
വോട്ടെടുപ്പ് എപ്പോള്‍ നടത്താമെന്ന സ്പീക്കറുടെ ചോദ്യത്തിനാണ് ചൊവ്വാഴ്ച എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചര്‍ച്ച ഇന്ന് തന്നെ തീര്‍ക്കുന്നതാണ് നല്ലതെന്നും വോട്ടെടുപ്പ് ചൊവ്വാഴ്ച വരെ നീട്ടാനാവില്ലെന്നും സ്പീക്കര്‍ പ്രതികരിക്കുകയും ചെയ്തു.