വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റീസ് കൃഷ്ണ എസ് ദീക്ഷി എന്നിവരടങ്ങിയ വിശാല ബെഞ്ചാണ് ഹരജി തള്ളിയത്. ഹിജാബ് ഇസ്്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.
11 ദിവസത്തെ തുടര്‍ച്ചയായ വാദം കേട്ടതിന് ശേഷം ഫെബ്രുവരി 25 നാണ് ഹിജാബ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നത്. ഹിജാബ് കേസിലെ അഭിഭാഷകരോട് ഫെബ്രുവരി 25 നകം വാദം അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളജ് മാനേജ്‌മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്‌ലിം പെണ്‍കുട്ടികളെ ക്ലാസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ഹിജാബ് വിവാദം ആരംഭിച്ചത്. നാല് ദിവസത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.