X

രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളില്‍ ഒന്നാണ് അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ നടത്തിയത്: കെ സി വേണുഗോപാല്‍ എംപി

രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളില്‍ ഒന്നാണ് അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ നടത്തിയതെന്ന് കെ സി വേണുഗോപാല്‍ എംപി. കര്‍ണാടക സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിജയത്തിലെത്തിച്ചത്. 71 ദിവസത്തെ പ്രയത്‌നത്തിനൊടുവിലാണ് ദൗത്യം ലക്ഷ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷിരൂരില്‍ കാണാതായ മറ്റ് രണ്ട് കര്‍ണാടക സ്വദേശികള്‍ക്കായി തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്‌നും പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിനാണ് അര്‍ജുന്റെ മൃതദേഹം ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്. അര്‍ജുന്റെ വാഹനം തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്.

അര്‍ജുനെ കാണാതായി 71 ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിലീണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്.

webdesk13: