പിതാവിന്റെ ജാമ്യം റദ്ദാക്കുന്ന തരത്തിലുള്ള സമീപനമാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മഅ്ദനിയുടെ മകന്‍ അഡ്വക്കറ്റ് സലാഹുദ്ദീന്‍ അയ്യൂബി. 13 വര്‍ഷമായി വിചാരണ തടവുകാരനാണ് പിതാവ്. കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട 60 ലക്ഷം രൂപ നല്‍കുക എന്നത് ഈ ഘട്ടത്തില്‍ വലിയ ബുദ്ധിമുട്ടാണ്. പിതാവിനെ സ്‌നേഹിക്കുന്നവര്‍ ഈ പണം നല്‍കുമെന്ന് ഉറപ്പാണ്. എന്നാല്‍ അത്തരത്തില്‍ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കേണ്ട കാര്യമില്ല അദ്ദേഹം പറഞ്ഞു.
കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് കര്‍ണാടക സര്‍ക്കാര്‍ ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. പിതാവിന്റെ നീതിക്കായി പോരാട്ടം തുടരുമെന്നും സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.