X

ഹിജാബ് ഇസ്‌ലാമിലെ പ്രധാനപ്പെട്ട മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ഹിജാബ് ഇസ്ലാമിലെ പ്രധാനപ്പെട്ട മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കല്‍ അല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പൂര്‍ണ്ണമായും നിയമങ്ങള്‍ പാലിച്ച് അത്തരമൊരു ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയതെന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നുമാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ വാദം. അഡ്വക്കേറ്റ് ജനറല്‍ പ്രബുലിംഗ് നവതാകി ആണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.

കേസില്‍ ആറാം ദിവസമാണ് കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത്.കേസിലെ വാദം തിങ്കളാഴ്ചയും തുടരും. എന്നാല്‍ മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വീണ്ടും ചൂണ്ടിക്കാട്ടി.

Test User: