ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി കര്‍ണാടക സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കം. ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു. ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നതാണ് കര്‍ണാടക സര്‍ക്കാറിന്റെ പുതിയ നീക്കം.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂഹിക പരിഷ്‌കര്‍ത്താവായ ബസവണ്ണയുടെ അനുയായികളാണ് ലിംഗായത്തുകള്‍. പ്രത്യേക മതന്യൂനപക്ഷ വിഭാഗമായി പരിഗണിക്കണമെന്ന ലിംഗായത്തുകളുടെ ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം.