X
    Categories: MoreViews

കര്‍ണാടകയില്‍ ഇനി നിര്‍ണായക മണിക്കൂറുകള്‍; യെദ്യുരപ്പ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബംഗളൂരു: കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തില്‍ ഇന്ന് അന്തിമ തീരുമാനമായേക്കും. സുപ്രീംകോടതി ഉത്തരവ്പ്രകാരം യെദ്യൂരപ്പ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്നു നാലു മണിയോടെ നടക്കും.

ഭൂരിപക്ഷം തെളിയിക്കാന്‍ വാജുഭായ് വാല നല്‍കിയ 15 ദിവസത്തെ കാലാവധി വെട്ടിക്കുറച്ച സുപ്രീംകോടതി എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുകയായിരുന്നു. തിങ്കളാഴ്ച വരെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു.

ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന കോടതി നിര്‍ദേശം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അംഗീകരിച്ചു. 111പേരാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. നിലവില്‍ ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസ്-ജെഡിഎസ്-ബിഎസ്പി സഖ്യത്തിന് 115 അംഗങ്ങളുടെ പിന്തുണയുണ്ട്.

chandrika: