ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക നാളെ മംഗളൂരുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും പ്രകടന പത്രികയെന്ന് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ഇന്ന് ഉത്തര കന്നഡയിലെ അംഗോളയില്‍ നിന്നും തുടങ്ങും.
ജനങ്ങളില്‍ നിന്നുള്ള പ്രതികരണം ആരാഞ്ഞ് ജനകീയ പ്രകടന പത്രിക തയാറാക്കാന്‍ രാഹുല്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഇതിനോടകം ആറു തവണ കര്‍ണാടകയിലെത്തിയിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നീ പാര്‍ട്ടികള്‍ക്ക് അഭിമാന പോരാട്ടമാണ്. അഭിപ്രായ സര്‍വെകളെല്ലാം കോണ്‍ഗ്രസ് ഭരണം നിലനിര്‍ ത്തുമെന്നാണ് പ്രവചനം. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തില്‍ വീണ്ടും കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
കഴിഞ്ഞദിവസം പുറത്തുവന്ന ടൈംസ്‌നൗ സര്‍വെയും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്നു.