ബംഗളൂരു: ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി കര്‍ണാടകയിലെ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ആദ്യ കാബിനറ്റില്‍ തന്നെയാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇത്.
രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ വ്യാഴാഴ്ച രാവിലെയാണ് ബി.എസ്. യെദിയൂരപ്പ കര്‍ണാടകയുടെ 23ാ-മത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.