X
    Categories: MoreViews

കേവല ഭൂരിപക്ഷമില്ല: ബി.ജെ.പി ക്യാമ്പില്‍ ആശങ്ക; പ്രതീക്ഷയോടെ കോണ്‍ഗ്രസ്‌

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തിനും ആവേശത്തിനുമിടയില്‍ ബിജെപി ക്യാമ്പില്‍ ആശങ്ക. ഉച്ചവരെയുള്ള തെരഞ്ഞെടുപ്പ് ഫലം 113 സീറ്റുകള്‍ വരെ ലഭിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് കടന്ന ബി.ജെ.പി തുടര്‍ന്നുള്ള സീറ്റുനിലയില്‍ താഴോട്ട് വരുന്നതാണ് കാണുന്നത്. അതേസമയം 65 സീറ്റുകളിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസ് അവസാന മണിക്കൂറുകളില്‍ തങ്ങളുടെ സീറ്റ് നില 75 എന്ന മെച്ചപ്പെട്ട ്സ്ഥാനത്തേക്കും എത്തിച്ചു. കൂടാതെ 40സീറ്റുകളുമായി ജനതാദള്‍ എസ് നടത്തിയ മുന്നേറ്റം കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ തൂക്കുസഭയിലേക്കാണ് എത്തിക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങളിലും വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിലും തൂക്കുസഭയ്ക്കായിരുന്നു സാധ്യത. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണുണ്ടാവുക എന്നു വ്യക്തമാക്കുന്നതായിരുന്നു കക്ഷിനില. അതേസമയം, ബിജെപി് ഏറ്റവും വലിയ ഒറ്റകക്ഷിയായി ലീഡ് ചെയ്തു എന്നതാണ് മാറ്റം.

222 മണ്ഡലങ്ങളിലെയും ആദ്യ തരംഗങ്ങള്‍ പുറത്തുവന്നപ്പോള്‍ 105 സീറ്റുമായി ബിജെപി ആണ് ലീഡ് ചെയ്യുന്നത്. അതേസമയം, 75 സീറ്റുമായി ബി.ജെ.പിയും 40 സീറ്റോടെ ജെ.ഡി.എസ്സും പിന്നാലെയുണ്ട്. ഇതോടെ, രണ്ട് കക്ഷികള്‍ സഖ്യത്തിലായാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ എന്ന സ്ഥിതി വന്നേക്കുമെന്നാണ് സൂചന. 2013-ല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമുണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്തിയാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. ദക്ഷിണ ജില്ലകളില്‍ ജെ.ഡി.എസ് ആധിപത്യം തുടരുന്നു.

അതിനിടെ ജെ.ഡി.എസ്സിനെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ബി.ജെ.പി വലിയ കക്ഷിയായി മുന്നേറുമ്പോള്‍ ജെ.ഡി.എസ്സിന്റെ പിന്തുണയില്‍ സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ദേവഗൗഡയുമായി സംസാരിച്ചതായാണ് വിവരം. സമാനമനസ്‌ക്കരുമായി സഖ്യത്തിന് തയ്യാറാണെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.

അതേസമയം, ബി.ജെ.പിയും ജെ.ഡി.എസ്സുമായി ചര്‍ച്ച നടത്തുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ജെ.ഡി.എസ്സിന്റെ നിലപാടാണ് തീരുമാനമാവുക. ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടിലാണ് ബി.ജെ.പി.

chandrika: