ബംഗളൂരു: കര്‍ണാടകയിലെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും രണ്ട് ലോക്‌സഭാ സീറ്റുകളിലും ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം സഖ്യത്തിന് വമ്പന്‍ ജയം നേടി.
രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ലീഡ് ചെയ്യുന്നു. ജാംഖണ്ഡി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡയും മുന്നിട്ടു നില്‍ക്കുകയാണ്. ബിജെപി ശക്തികേന്ദ്രമായ മാണ്ഡ്യയിലും ജെഡിഎസ് മുന്നേറുകയാണ്. ശിവമോഗയില്‍ ബിജെപി സ്ഥാനാര്‍്തഥി ബിവൈ രാഘവേന്ദ്രയാണ് മുന്നിട്ടു നില്‍കുന്നത്.
ബല്ലാരി, മാണ്ഡ്യ, ശിവമോഗ ലോക്‌സഭാ സീറ്റുകളിലേക്കും രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കുമാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 66.8 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തെരഞ്ഞെടുപ്പാണിത്.