X

കർണാടക ഫലം ജനാധിപത്യത്തെക്കുറിച്ച് പ്രതീക്ഷ പകരുന്നു: കെ.എം ഷാജി

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ഭയത്വം സൃഷ്ടിച്ചിരിക്കുന്നുവെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്ടറി കെ എം ഷാജി. പ്രതീക്ഷാനിര്‍ഭരമാണ് ഇന്ത്യന്‍ സാഹചര്യം. നിരാശകള്‍ അകന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സാഹചര്യമാണുള്ളത്. ഭയം മാറുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശുഭ സൂചകമാണെന്നും ഷാജി പറഞ്ഞു.ഒറ്റപ്പാലത്തു മുസ്‌ലിം ലീഗ് രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വര്‍ഗങ്ങളുടെ പേരില്‍ മനുഷ്യരെ ഫാസിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും വേര്‍തിരിക്കുന്നു. നൂറു കൊല്ലമായി ആര്‍ എസ് എസ് അതിനു പണിയെടുക്കുകയായിരുന്നു. പത്തു വര്‍ഷം മുമ്പാണ് അവര്‍ മൂത്ത ഭാവത്തില്‍ എത്തിയത്. അതിനു സമാനമായാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചത്.

അവിശുദ്ധ ബാന്ധവം ഉണ്ടാക്കുകയാണ് ഫാസിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും ഇന്ത്യയില്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് ഐഡിയോളജി പരാജയമാണ്. മാര്‍ക്‌സിസ്റ്റ് ഐഡിയോളജിയും പരാജയമാണ്. ഇടതുപക്ഷം ആഗോള തലത്തില്‍ മനുഷ്യ പക്ഷമല്ലാതായി കൊണ്ടിരിക്കുകയാണ്. സി പി എം, ഇടതുപക്ഷം ആശയപരമായും പ്രയോഗികമായും പരാജയമാണെന്നും ഷാജി പറഞ്ഞു. മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് പി.എം.എ ജലീല്‍ അധ്യക്ഷനായി. പി.പി. മുഹമ്മദ് കാസിം സ്വാഗതം പറഞ്ഞു. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ തങ്ങള്‍, എം.എം ഹമീദ്, ജില്ലാ ട്രഷറര്‍ പി.ഇ.എ സലാം മാസ്്റ്റര്‍, വൈസ് പ്രസിഡന്റ് കെ.ടി.എ ജബ്ബാര്‍, ജില്ലാ സെക്രട്ടറി എം.എസ് നാസര്‍, യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി.പി അന്‍വര്‍ സാദത്ത്, പി.എ ഷൗക്കത്ത്, സി.പി സാദിഖ്, പി.എം മുസ്്തഫ തങ്ങള്‍, റിയാസ് നാലകത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.എം സലീം, ഉമ്മര്‍ കുന്നത്ത്, റഫീഖ് തോട്ടക്കര, എം. മുഹമ്മദ് മാസ്റ്റര്‍, എം. ഉമറുല്‍ ഫാറൂഖ്, ഹബീബ് തങ്ങള്‍, ഫൗസിയ ഹനീഫ്, ആമിന ഷമീര്‍, നുഷി നൈസാം, പി കാസിം, എം വി അബുബക്കർ, നൗഷാദ്ബാബുമോൻ, കെ ഷറഫു, അഹമ്മദ് കബീർ പ്രസംഗിച്ചു. പി. ഹനീഫ നന്ദിപറഞ്ഞു.

webdesk14: