ബെംഗളൂരു: കര്‍ണാടക ദാവനഗെരെയില്‍ ആംബുലന്‍സില്‍ മരിച്ച കോവിഡ് ബാധിതന്റെ മൃതദേഹം ഡ്രൈവര്‍ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എഴുപതുകാരന്റെ നില വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരണം.
കര്‍ണാടകയില്‍ ഇന്നലെ 7,908 പേരാണു കോവിഡ് പോസിറ്റീവ്; മരണം 104. ആകെ മരണം 3,717 ആയി. ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 13,448. മഹാരാഷ്ട്രയില്‍ ഇന്നലെ 12,608 പേര്‍ക്കു കോവിഡ്; 364 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 19,427.