X
    Categories: indiaNews

കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് 48,296 പേര്‍ക്ക് രോഗം

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് അര ലക്ഷത്തിനടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്.

കര്‍ണാടകയില്‍ ഇന്ന് 48,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേര്‍ മരിച്ചു. 14,884 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 15,23,142.

ഉത്തര്‍പ്രദേശിലും അതിരൂക്ഷമായി തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. 34,626 പേര്‍ക്കാണ് ഇന്ന് യുപിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. റെക്കോര്‍ഡ് മരണമാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 332 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 12,570. ഇതോടെ ആകെ കേസുകളുടെ എണ്ണം 12,52,324. ഇന്ന് 34,494 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,10,783 ആക്ടീവ് കേസുകള്‍.

തമിഴ്‌നാട്ടില്‍ ഇന്ന് 18,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,007 പേര്‍ക്ക് രോഗ മുക്തി. 113 പേരാണ് ഇന്ന് മരിച്ചത്. നിലവില്‍ 1,15,128 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 10,37,582 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 14,046.

Test User: