കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിസര്‍ക്കാരാണെന്നും 40 ശതമാനം കമ്മീഷനാണ് വാങ്ങുന്നതെന്നും പത്രപരസ്യം നല്‍കിയ കോണ്‍ഗ്രസിന് കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന്റെ നോട്ടീസ്. പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഞായറാഴ്ച അഞ്ചുമണിക്കുള്ളില്‍ വിശീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ബി.ജെ.പി നേതാവ് നല്‍കിയ പരാതിയിലാണ് നോട്ടീസ്. തെളിവ് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാരുകള്‍ക്കെതിരെ ആരോപണം ഉയരുന്നത് തെരഞ്ഞെടുപ്പ് കാലത്ത് പതിവാണെന്നിരിക്കെ തെര. കമ്മീഷന്റെ നോട്ടീസ് വലിയ ആശ്ചര്യമുളവാക്കിയിരിക്കുകയാണ്.ഏതാനും ആഴ്ച മുമ്പാണ് ബി.ജെ.പി എം.എല്‍.എയെ കരാറുകാരനില്‍നിന്ന് 40 ലക്ഷം രൂപ കോഴവാങ്ങിയതിന് അറസ്റ്റ്‌ചെയ്തത്.