കര്‍ണാടകയില്‍ കോപ്പിയടിക്കുന്നത് തടയാന്‍ വിദ്യാര്‍ത്ഥികളുടെ തല കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മൂടി പരീക്ഷയെഴുതിപ്പിച്ച് കോളേജ്. ഭഗത് പ്രീ യൂനിവേഴ്‌സിറ്റി കോളേജിലാണ് മനുഷ്യാവകാശ ലംഘനം നടന്നത്. തല കാര്‍ഡ്‌ബോര്‍ഡ് പെട്ടി കൊണ്ട് മൂടി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതും ഇന്‍വിജിലേറ്റര്‍ പരീക്ഷ വീക്ഷിക്കുന്നതുമെല്ലാം പ്രചരിക്കുന്ന ചിത്രങ്ങളിലുണ്ട്.
സംഭവത്തില്‍ പ്രതികരണവുമായി നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ബിഹാറിലെ ഒരു കോളേജ് ഇത് പോലുള്ള രീതി അവലംബിച്ചിട്ടുണ്ടെന്നാണ് കേളേജ് തലവന്‍ എംബി സതീഷ് ന്യായീകരണം. കുട്ടികളുടെ മികവിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും പരീക്ഷയെഴുതുമ്പോള്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധ മാറാതിരിക്കാനാണെന്നുമാണ് കോളേജ് അധികാരികളുടെ പ്രതികരണം.