കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ 105 അംഗങ്ങളുള്ള ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷ 105 ന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.
പ്രതിപക്ഷത്തിനെതിരെ പകപോക്കല്‍ നടപടികള്‍ ഉണ്ടാവില്ലെന്നും എല്ലാവരേയും പരിഗണിച്ചാവും തന്റെ ഭരണമെന്നും യെദിയൂരപ്പ പറഞ്ഞു.
രാവിലെ പത്തിന് ചേര്‍ന്ന സഭ 11 മണിയോടെയാണ് വിശ്വാസ വോട്ട് നേടിയത്. ഭൂരിപക്ഷം തെളിയിച്ച ശേഷം ബി.ജെ.പി മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളുമെല്ലാം പ്രഖ്യാപിയ്ക്കുക.
അതേസമയം യെദ്യൂരപ്പ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സഭയില്‍ തുറന്നടിച്ചു. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ താങ്കളുടെ സര്‍ക്കാറിന് യാതൊരു ഉറപ്പുമില്ലെന്നുമായിരുന്നു സിദ്ധരാമയ്യയുടെ തുറന്നുപറച്ചില്‍. നിങ്ങള്‍ക്കൊപ്പമുള്ളത് വിമതന്മാരാണെന്നും
നിങ്ങള്‍ക്ക് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ഉണ്ടാക്കല്‍ സാധ്യമല്ലെന്നും സി്ദ്ധരാമയ്യ പറഞ്ഞു. വിശ്വാസ പ്രമേയത്തെ എതിര്‍ത സിദ്ധാരാമയ്യ, ഈ സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധവും അധാര്‍മികവുമാണും കൂട്ടിച്ചേര്‍ച്ചു. അതിനിടെ സഭയില്‍ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി കൊണ്ടുവന്ന ധനബില്ലിനും ഇന്ന് അംഗീകാരം കിട്ടി.
ഇനി ആറ് മാസത്തേക്ക് അവിശ്വാസ പ്രമേയം തുടങ്ങിയ നാടകങ്ങളൊന്നും ഉണ്ടാകില്ല. അതേസമയം വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം.
ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ടായിരുന്നു. അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയ്ക്കെതിരെ വിമതര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.
107 പേരുടെ പിന്തുണയായിരുന്നു ബി.ജെ.പിയ്ക്കുണ്ടായിരുന്നത്. സ്വതന്ത്രനായിരുന്ന ആര്‍. ശങ്കറിനെ അയോഗ്യനാക്കിയതോടെ, ഒരാള്‍ കുറഞ്ഞു. 17 പേരെ അയോഗ്യരാക്കിയതോടെ, സഭയിലെ ആകെ അംഗസംഖ്യ, 208 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷം 105. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനിപ്പോള്‍ ഉള്ളത് 99 പേര്‍.
11 കോണ്‍ഗ്രസ് അംഗങ്ങളെയും 3 ജെ.ഡി.എസ് അംഗങ്ങളെയുമാണ് സ്പീക്കര്‍ ഇന്നലെ അയോഗ്യരാക്കിയത്. ഇവര്‍ക്ക് ഈ നിയമസഭ കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സാധിയ്ക്കില്ല. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെയും ഒരു കെ.പി.ജെ.പി അംഗത്തെയും സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. ആകെ, 17 പേരാണ് സഭയില്‍ നിന്ന് പുറത്തായത്. 2023 മെയ് 23 വരെയാണ് അയോഗ്യത. ഇന്നലെ അയോഗ്യരാക്കിയ 14 പേരും ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.