X

യെദ്യൂരപ്പ രാജിവെച്ചു; സഭയില്‍ നാണംകെട്ട് ബി.ജെ.പി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്.

വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബി.ജെ.പി നേതാവ് യെദ്യൂരപ്പ രാജി വെക്കുന്നതായി അറിയിച്ചത്. 13 പേജുള്ള രാജിക്കത്താണ് യെദ്യൂരപ്പക്കുവേണ്ടി ബി.ജെ.പി നേതൃത്വം തയാറാക്കിയത്.

നിലവില്‍ കര്‍ണാടക സഭയില്‍ ആകെ 222 സീറ്റുകളാണുള്ളത്. എച്ച്.ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനാല്‍ അദ്ദേഹത്തിന് ഒരു വോട്ട്. ആകെ വോട്ട് 221 വോട്ട്. ഇതില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 117 വോട്ട്. കോണ്‍ഗ്രസിന് 78ഉം ജെ.ഡി.എസിന് 37ഉം രണ്ടു സ്വതന്ത്രരുമാണുള്ളത്.

ബി.ജെ.പിക്കാകട്ടെ 104 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം നേടുന്നതിന് 111 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമാണ്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തി മാറ്റി ഭൂരിപക്ഷം ഉറപ്പിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ.

എന്നാല്‍ കുതിരക്കച്ചവടത്തില്‍ എം.എല്‍.എമാരെ വിട്ടു നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അംഗങ്ങളെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതോടെയാണ് രാഷ്ട്രീയ ഗതി മാറിയത്.

 

കോണ്‍ഗ്രസ്സിനെയും ജനാധിപത്യ സംവിധാനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച യെദ്യൂരപ്പയുടെ രാജിപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായു എന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഞാന്‍ സംസ്ഥാനത്തെ

സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനവിധി കോണ്‍ഗ്രസ്സിന് അനുകൂലമല്ലെന്ന് വ്യക്തമായിരുന്നു. ജെ.ഡി.എസ്സിനേയും കോണ്‍ഗ്രസ്സിനേയും ജനം തള്ളികളഞ്ഞു. രണ്ടു വര്‍ഷം താന്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു. കര്‍ഷകരുടെ കണ്ണീരു കണ്ടു. തന്റെ ആദ്യ നടപടി തന്നെ അവര്‍ക്കു വേണ്ടിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെതിരെയാണ് ജനം വോട്ടു ചെയ്തത്. തന്റെ അവസാന നിമിഷം വരെയും അവര്‍ക്കു വേണ്ടി നിലകൊള്ളും

ജനാധിപത്യത്തിനും യെദ്യൂരപ്പയുടെ വിമര്‍ശനം. കൂടുതല്‍ സീറ്റല്ല ജനഹിതമാണ് പ്രധാനം. തനിക്ക് ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കണം. കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിന് ശേഷം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി.

പ്രധാനമന്ത്രി മോദി കര്‍ണ്ണാടകത്തോട് ഒരു വിവേചനവും കാണിച്ചിട്ടില്ല. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെതിരെ ജനങ്ങളില്‍ നിന്ന് ഞാന്‍ ഒരുപാട് കേട്ടിരുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ ഒരു ക്ഷേമ പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കിയില്ല.

chandrika: