X
    Categories: indiaNews

കര്‍ണാടക മന്ത്രിസഭ: രണ്ടാം പട്ടികയില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും

ന്യൂഡല്‍ഹി; കര്‍ണാടക മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുന്നു. സംഘടനാകാര്യ ചുമതലയുള്ള ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍, കര്‍ണാടകയുടെ ചുമതലയുള്ള ജന. സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പങ്കെടുക്കുന്ന ചര്‍ച്ച നടക്കുന്നത്.

ഏത്രയും വേഗം മന്ത്രിസഭാ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കാനാണ് നീക്കം. ബുധനാഴ്ച വൈകീട്ടാണ് ശിവകുമാര്‍ ചര്‍ച്ചക്കായി ഡല്‍ഹിയിലെത്തിയത്. ഇന്നലെ കാലത്ത് സിദ്ധരാമയ്യ കൂടി എത്തിയതോടെ ചര്‍ച്ചകള്‍ക്ക് വേഗം കൂടി. മുഖ്യന്ത്രി അടക്കം 34 പേരാണ് മന്ത്രിസഭയില്‍ ഉണ്ടാകുക. ഇതില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം 10 പേര്‍ പുതിയ സര്‍ക്കാറിന്റെ സ്ഥാനാരോഹണ വേളയില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

webdesk11: