ബംഗളുരു: കര്‍ണാടക സംസ്ഥാനത്തിന്റെ പുതിയ പതാകക്ക് കാബിനറ്റ് അംഗീകാരം നല്‍കി. ‘നാദ ധ്വജ’ എന്ന പേരിട്ട ചുവപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള ത്രിവര്‍ണ പതാകക്കാണ് അംഗീകാരം നല്‍കിയിരിയ്ക്കുന്നത്.
അതുകൂടാതെ സംസ്ഥാനത്തിന്റെ ചിഹ്നമായ ‘ഗണ്ഢ ബരുണ്ട’ എന്ന ഐതീഹ്യ പക്ഷിയും പതാകയുടെ നടുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കര്‍ണാടക ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് പതാക രൂപകല്‍പ്പന ചെയ്തത്. ഇന്നലെ രാവിലെ കര്‍ണാടക ഡവലപ്പ്‌മെന്റ് അതോറിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പതാക കൈമാറി.
പതാക കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കും പതാകകള്‍ ഉണ്ടാകാമെന്നും, നമ്മുടെ ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരു പതാക സര്‍ക്കാറും, കന്നഡ സംഘടനകളും അനൗദേ്യാഗികമായി ഉപയോഗിച്ചിരുന്നു.
സര്‍ക്കാര്‍ ചടങ്ങുകളിലും ഇത് ഉപയോഗിക്കാറുണ്ട്. ഔദ്യോഗിക പതാക വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പതാക ഒരുക്കിയത്. ഫെബ്രുവരിയില്‍ ഒന്‍പത് അംഗ കമ്മിറ്റി പതാകക്ക് അനുമതിയും നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കത്ത് നല്‍കാനിക്കുകയാണ് കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍. 2002ലെ പതാക ഭേദഗതി പ്രകാരം അനുമതി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തോട് ആവശ്യപ്പെടാനാണ് തീരുമാനമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.