X

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വിധി ഇന്നറിയാം; വോട്ടെണ്ണല്‍ ആരംഭിച്ചു

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു. കര്‍ണാടകയില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്.

ബല്ലാരി, മാണ്ഡ്യ, ശിവമോഗ ലോക്‌സഭാ സീറ്റുകളിലും രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലുമായിരുന്നു തെരഞ്ഞെടുപ്പ്.

ആകെ 31 സ്ഥാനാര്‍ത്ഥികളാണ് അഞ്ചു മണ്ഡലങ്ങളിലുമായി മത്സരരംഗത്തുള്ളത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തെരഞ്ഞെടുപ്പാണിത്.

മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് രാമനഗര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.

chandrika: