കര്‍ണാടകയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു

കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ 15 സീറ്റുകളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മാറ്റിവെത്തടായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

രാജിവെച്ച വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷമേ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടത്തുകയുള്ളൂ. കേസ് സുപ്രീംകോടതി ഒക്ടോബര്‍ 22 ന് പരിഗണിക്കും. കര്‍ണാടക നിയമസഭയിലെ 17 എംഎല്‍എമാരാണ് ഇതുവരെ രാജിവെച്ചത്. ഇവരെല്ലാം ഇപ്പോള്‍ അയോഗ്യതാ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ രണ്ട് പേര്‍ നല്‍കിയ കേസ് കര്‍ണാടക ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ അവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നില്ല.

Test User:
whatsapp
line