ബംഗളൂരു: ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം അധികാരമേല്‍ക്കുക. നിലവിലെ ആഭ്യന്തര മന്ത്രിയായ അദ്ദേഹത്തെ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്.
ഹൂബ്ബള്ളിയില്‍ നിന്നുള്ള എംഎല്‍എയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ്.
യെദ്യൂരപ്പ തന്നെയാണ് ബസവരാജിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.