X
    Categories: indiaNews

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി, ജെ,ഡി.എസ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കന്‍മാര്‍ കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ കോണ്‍ഗ്രസിലേക്ക് ബി.ജെ.പി, ജെ,ഡി.എസ് പാര്‍ട്ടികളില്‍ നിന്നും നേതാക്കന്‍മാരുടെ ഒഴുക്ക് തുടരുന്നു. മുന്‍മന്ത്രിയും ജനതാദള്‍ എസ് നേതാവുമായിരുന്ന എസ്.ആര്‍ ശ്രീനിവാസും മാണ്ഡ്യ- മൈസൂരു മേഖലയി ല്‍ നിന്നുള്ള 37 ജെ.ഡി.എസ് നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ശ്രീനിവാസ് മൂന്നു ദിവസം മുമ്പാണ് എം.എല്‍.എ സ്ഥാനം രാജിവെച്ചത്. ചിക്കമംഗളൂരുവിലെ ബി.ജെ.പി നേതാവ് മുഡിഗെരെയും മുന്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ ഹാലപ്പയും മാണ്ഡ്യയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് സത്യാനന്ദയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പി.സി. സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശനം വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലെത്തുമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ചിന്‍ചാന്‍സുറിനേയും ശ്രീനിവാസിനേയും ഗുര്‍മിത്കല്‍, ഗുബ്ബി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയില്‍ നിന്നും രാജിവെച്ച എം.എല്‍.സിമാരായ പുട്ടണ്ണയും ബാബുറാവു ചിന്‍ചാന്‍സുരും ഈ മാസം ആാദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പുട്ടണ്ണയെ രാജാജി നഗറില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 124 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

webdesk11: