X

കര്‍ണാടകയില്‍ വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി വ്യാപക കൃത്രിമം കാട്ടി, കമ്മീഷന് പരാതി നല്‍കും; ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി വന്‍തോതില്‍ കൃത്രിമം കാട്ടിയെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഉപമുഖ്യമന്ത്രിയായ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി പരമേശ്വര രംഗത്തെത്തിയത്. ദളിതനായതുകൊണ്ടാണ് തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടിയതെന്ന് താന്‍ ഒരിക്കലും കരുതുന്നില്ലെന്നും ഒരു ദളിതന്‍ എന്നറിയാന്‍ തന്നെയാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് വ്യക്തമായി ഭൂരിപക്ഷമുള്ള പല മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതില്‍ നിന്നും വ്യക്തമാണ് വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമ കാണ്ടിയെന്നത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമ നടത്തായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്താന്‍ കമ്മീഷനെ പ്രേരിപ്പിക്കും- പരമേശ്വര പറഞ്ഞു.

 

താനൊരു ദളിതനായതുകൊണ്ടാണ് തനിക്ക് ഉപമുഖ്യമന്ത്രിയുടെ സ്ഥാനം കിട്ടിയതെന്ന് ഒരിക്കലും കരുതുന്നില്ല. ഒരു ദളിതന്‍ ആകാന്‍ തന്നെയാണ് എനിക്കിഷ്ടം എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റിവെച്ച രാജരാജേശ്വരി നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജെ.ഡി-എസ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: