X

കര്‍ണാടകയില്‍ അമിത്ഷാക്ക് എതിരെ കര്‍ഷക പ്രതിഷേധം

ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പക്കും എതിരെ കര്‍ണാടകയില്‍ കര്‍ഷക പ്രതിഷേധം. ബെലഗാവിയില്‍ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെയും അമിത്ഷാക്ക് എതിരെയും മുദ്രാവാക്യം മുഴക്കിയത്.

ബിജെപി എംഎല്‍എ മുരുഗേഷ് നിരണിയുടെ എംആര്‍ നിരണി ഷുഗര്‍ ഫാക്ടറി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും. ബെലഗാവി സര്‍കിളില്‍ രാവിലെ മുതല്‍ കര്‍ഷകര്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ടായിരുന്നു. അമിത് ഷാ എത്തുന്നതറിഞ്ഞ് പ്രക്ഷോഭകര്‍ പഞ്ചസാര ഫാക്ടറി പരിസരത്തേക്ക് നീങ്ങി.
അവിടെ ഒരുക്കിയ സുരക്ഷാസന്നാഹങ്ങള്‍ കൂസാതെ സ്ത്രീകള്‍ അടങ്ങിയ സമരക്കാര്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കിയാണ് അമിത് ഷാക്കും യെദ്യൂരപ്പക്കും വഴിയൊരുക്കിയത്. അറസ്റ്റിന് വഴങ്ങാത്ത വനിതകള്‍ ഉള്‍പ്പെടെ സമരക്കാരെ പൊലീസ് വലിച്ചിഴക്കുന്നതു കാണാമായിരുന്നു.

 

web desk 1: