X

തീരദേശമേഖലയില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തീരദേശമേഖലയില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം. നേരത്തെ, തീരദേശമേഖല ബി.ജെ.പിക്കൊപ്പമായിരുന്നു. എന്നാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തീരദേശമേഖല ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പമാണ്. ലിംഗായത്ത് മേഖലകളില്‍ ബി.ജെ.പിയാണ് മുന്നിട്ടുനില്‍ക്കുന്നത്. മൈസൂരുമേഖലകളില്‍ ജെ.ഡി.എസും മുന്നിട്ടുനില്‍ക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിനോടടുക്കുമ്പോള്‍ സാധ്യത തൂക്കുസഭയ്ക്ക്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണുണ്ടാവുക എന്നു വ്യക്തമാക്കുന്നതാണ് കക്ഷിനില. അതേസമയം, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി ലീഡ് ചെയ്യുകയാണ്.

223 മണ്ഡലങ്ങളിലെയും ആദ്യ തരംഗങ്ങള്‍ പുറത്തുവന്നപ്പോള്‍ 103 സീറ്റുമായി കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. അതേസമയം, 92 സീറ്റുമായി ബി.ജെ.പിയും 28 സീറ്റോടെ ജെ.ഡി.എസ്സും പിന്നാലെയുണ്ട്. ഇതോടെ, രണ്ട് കക്ഷികള്‍ സഖ്യത്തിലായാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ എന്ന സ്ഥിതി വന്നേക്കുമെന്നാണ് സൂചന. 2013-ല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമുണ്ടായിരുന്നു.

chandrika: