ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ജെ.ഡി.എസ്സിനെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം. ബി.ജെ.പി വലിയ കക്ഷിയായി മുന്നേറുമ്പോള്‍ ജെ.ഡി.എസ്സിന്റെ പിന്തുണയില്‍ സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ദേവഗൗഡയുമായി സംസാരിച്ചതായാണ് വിവരം. സമാനമനസ്‌ക്കരുമായി സഖ്യത്തിന് തയ്യാറാണെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. നിലവില്‍ ബി.ജെ.പി-98, കോണ്‍ഗ്രസ്-64, ജെ.ഡി.എസ്-29 എന്ന നിലയിലാണ്.
അതേസമയം, ബി.ജെ.പിയും ജെ.ഡി.എസ്സുമായി ചര്‍ച്ച നടത്തുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ജെ.ഡി.എസ്സിന്റെ നിലപാടാണ് തീരുമാനമാവുക. ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടിലാണ് ബി.ജെ.പി.