ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പിയുടെ മുന്നേറ്റം. 120 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 60ഉം ജെ.ഡി.എസ് 40ഉം, മറ്റുള്ളവ 2 എന്ന നിലയിലുമാണ്.
വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ആരുമായും സഖ്യമില്ലെന്നും ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി കേന്ദ്രമന്ത്രി ജാവഡേക്കര്‍ ബംഗളൂരുവിലേക്ക് തിരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയാവുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. കഴിഞ്ഞ തവണയേക്കാള്‍ മൂന്നിരട്ടി സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. 40 സീറ്റുകളാണ് 2013-ല്‍ ബി.ജെ.പിക്ക് ലഭിച്ചിരുന്നത്.
ലിംഗായത്തുകളെ കൂടെനിര്‍ത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രത്തിന് തിരിച്ചടിയായതായാണ് ഫലം നല്‍കുന്ന സൂചന. ദളിത് വോട്ടുകളും ഗ്രാമീണ മേഖലയിലെ വോട്ടുകളും കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും കടുത്ത മത്സരം നേരിട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പരാജയപ്പെട്ടു.
222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമായിരുന്നു ഇത്.
1952ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിരുന്നു. എന്നാല്‍ അധികാരം കൈവിട്ടതോടെ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങി.