X

പ്രതിസന്ധി നിലനില്‍ക്കേ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് യോഗം ഇന്ന്

ബാംഗളൂരു: രാഷട്രീയ പ്രതിസന്ധി നിലനില്‍ക്കേ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറിന് ബാംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം.

അതേസമയം, വിമത എം.എല്‍.എമാരായ രമേഷ് ജാര്‍ക്കിഹോളി, തനിക്കൊപ്പം ആറ് എംഎല്‍എമാര്‍ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആകെയുളള 79ല്‍ എത്ര എംഎല്‍എമാര്‍ യോഗത്തിനെത്തും എന്നത് നിര്‍ണായകമാവും. ഇവര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സമ്മര്‍ദ്ദത്തിലാവും. കഴിഞ്ഞ രണ്ട് ദിവസമായി കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കുമെന്ന് ഇവര്‍ക്ക് ഉറപ്പുനല്‍കിയതായാണ് സൂചന.

മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളി, ചിക്കബല്ലാപുര എം.എല്‍.എ കെ സുധാകര്‍ എന്നിവരാണ് ബി.എസ് യെദ്യൂരപ്പയുമായി സംസാരിച്ചത്. മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച. ഇരുവരും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമാവുകയായിരുന്നു.

chandrika: