X

കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ജപ്തി ഭീഷണിയില്‍

കൊണ്ടോട്ടി: ബാങ്കില്‍ കുടിശിക കാരണം കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ജപ്തി ഭീഷണിയില്‍. കുമ്മിണിപ്പറമ്പില്‍ വാടക കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇതുള്‍പ്പെടെയുള്ള രേഖകള്‍ കനറ ബാങ്കില്‍ ഈടുവച്ച് ഉടമയുടെ ജാമ്യത്തില്‍ വായ്പയെടുത്തിട്ടുണ്ട്. 5 കോടിയിലേറെ തുകയും പലിശയും 60 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടി സ്വീകരിക്കുമെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ പതിച്ച ജപ്തി നോട്ടിസില്‍ കാണിച്ചിട്ടുണ്ട്. നിശ്ചിത കാലാവധിക്കുള്ളില്‍ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ കെട്ടിടത്തിനു പുറത്ത് നോട്ടീസ് പതിപ്പിച്ചത്.

webdesk11: