കരിപ്പൂരിലെ പാര്‍ക്കിംഗ് സമയ വിഷയത്തില്‍ ഇടപെട്ട് മലപ്പുറം ലോകസഭ എം.പി ഡോ എം.പി അബ്ദുസ്സമദ് സമദാനി. എയര്‍പോര്‍ട്ട് ഡയരക്ടറുമായി സംസാരിച്ച അദ്ദേഹം പാര്‍ക്കിംഗ് സമയപരിധി ഉയര്‍ത്തുന്നു എന്ന് അറിയിച്ചു.
സമയപരിധി ഉയര്‍ത്തുന്ന തീരുമാനം ഇന്നുതന്നെ എടുക്കുമെന്നാണ് ഡയറക്ടറില്‍ നിന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. സമയ പരിധി മൂന്ന് മിനുട്ടില്‍ നിന്ന് ആറ് മിനുട്ട് ആയി ഉയര്‍ത്തുമെന്നാണ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ആവശ്യം ഇപ്പോഴും ആവര്‍ത്തിക്കുന്നു. അക്കാര്യം പുതിയ സമയപരിധി നടപ്പാക്കുന്നതിനെ ത്തുടര്‍ന്നുള്ള സാഹചര്യവും സെക്യൂരിറ്റി അടക്കമുളള വിഷയങ്ങള്‍ പരിഗണിച്ചും വേണ്ടി വന്നാല്‍ ആലോചിക്കാമെന്നും ഡയറക്ടര്‍ പറഞ്ഞിട്ടുണ്ട്. സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം നാളെ കാലത്ത് മുതല്‍ പ്രാവര്‍ത്തികമാക്കാവുന്ന രീതിയില്‍ ഇന്ന് വൈകീട്ട് എടുക്കുമെന്നാണ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത് സമദാനി വ്യക്തമാക്കി.
കൂടാതെ വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ പേരില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും, യു എ ഇ യിലേക്കുള്ള യാത്രക്കാരുടെ കാര്യത്തില്‍ വന്‍സഖ്യ ഫീസ് ഈടാക്കിക്കൊണ്ട് പ്രവാസികള്‍ക്ക് ദുരിതം പകരുന്ന ഈ നടപടി തുടരുന്നതില്‍ വീണ്ടും പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇക്കാര്യങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു.വരുന്ന പാര്‍ലിമെന്റ് സമ്മേളന വേളയിലും ഇത് വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവരും, യു എ ഇ സര്‍ക്കാറുമായി ബന്ധപ്പെട്ട് ഈ ടെസ്റ്റ് തന്നെ വേണ്ടെന്നുവെക്കാനും പിന്‍വലിക്കാനും മാറിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്നും സമദാനി പറഞ്ഞു.