കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിലപിടിപ്പുള്ള വസ്തുകള്‍ നഷ്ടപ്പെടുന്നതായ പ്രചരണത്തിന്റെ സത്യാവസ്ഥയെ കുറിച്ച് നിയമസഭയില്‍ ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്‍. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ തുടങ്ങിയവ നഷ്ടപ്പെടുന്ന സംഭവങ്ങളെക്കുറിച്ചുള്ള മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ തുടങ്ങിയവ നഷ്ടപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും ടിവി ചാനലുകളിലും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
20.02.2018ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ IX 344ാം നമ്പര്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ അബ്ദുള്‍ സമദിന്റെയും മുഹമ്മദ് ഗിയാസുദ്ദിന്റെയും ബാഗേജില്‍ നിന്നും സ്വര്‍ണ്ണാഭരണം, വാച്ച്, മൊബൈല്‍ഫോണ്‍ തുടങ്ങിയവ നഷ്ടപ്പെട്ടതായും പരാതിയുള്ളത്. ഇതുസംബന്ധിച്ച് ഫെബ്രുവരി 21ന് ഇരുവരും കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിന്മേല്‍ അന്വേഷണം നടന്നുവരികയാണെന്നും സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.
സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിന് പരാതിക്കാരുടെ സാന്നിധ്യം അത്യാവശ്യമായതിനാല്‍ അവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ വച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍, എയര്‍പോര്‍ട്ട് മാനേജര്‍, സി.ഐ.എസ്.എഫ്കസ്റ്റംസ് ഉദ്യോഗസ്ഥര്‍, വിവിധ എയര്‍ ട്രാവല്‍ കമ്പനികളുടെ ഉദ്യോഗസ്ഥര്‍, കരിപ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ തുടങ്ങിയ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു അടിയന്തര യോഗം നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി കൂടുതല്‍ സി.സി.ടി.വി ക്യാമറകളും മറ്റും സ്ഥാപിക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിഷയം സംബന്ധിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സും ദുബായ് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ദുബായ് പോലീസും അന്വേഷണം നടത്തിവരുന്നതായി മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്മറുപടി ലഭിച്ചു.