പി.വി.ഹസീബ് റഹ്മാന്‍
കൊണ്ടോട്ടി
കരിപ്പൂര്‍ വിമാനത്താവളത്തിന് വളര്‍ച്ചയുടെ പ്രതീക്ഷയേകി കൂടുതല്‍ വലിയ സര്‍വീസുകള്‍ എത്തുന്നു. സൗദി എയര്‍ ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യയുടെ വലിയ വിമാനമായ ജംബോസര്‍വീസും ജിദ്ദയിലേക്ക് പുനരാരംഭിക്കുന്നു. ബോയിങ് 747- 400ആണ് സര്‍വീസ് നടത്തുന്നത്. അടുത്തമാസം ആദ്യവാരം ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ ബോയി ങ് സര്‍വീസ് ആരംഭിച്ചേക്കും. ഇതുള്‍പ്പടെ ഇ – ശ്രേണിയില്‍പ്പെട്ട ബി 777- 300 ഇ.ആര്‍ , ബി 777-200 എല്‍.ആര്‍, ബി 787-8 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ക്കും കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ ഡി.ജി.സി. എ അനുമതി നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ അനുമതി സംബന്ധിച്ച പേപ്പറുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും, എയര്‍ ഇന്ത്യക്കും കഴിഞ ദിവസം ഡി.ജി.സി. എ വിമാന സുരക്ഷ വിഭാഗം കൈമാറിയിട്ടുണ്ട്. ഡി.ജി. സി.എയുടെ എയറോ ഡ്രാം സ്റ്റാന്റേര്‍ഡ് വിഭാഗത്തിന്റെ അനുമതി നല്‍കുന്ന മുറയ്ക്ക് കരി പ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ജംബോ ജിദ്ദയിലേ ക്ക് പറന്നുയരും.
2015ല്‍ റണ്‍ വെയുടെ പുനരുദ്ധാരണ പ്രവര്‍ ത്തനങ്ങളുടെ ഭാഗമായാണ് എയര്‍ ഇന്ത്യ ജംബോജെറ്റ്, സൗദി എയര്‍ലൈന്‍സ്, എമിറേ റ്റ്‌സ് എന്നീ സര്‍വീസുകള്‍ നിര്‍ത്തലായത്. എന്നാ ല്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചപ്പോഴും റണ്‍വെയുടെ നീള ക്കുറവ് പറഞ്ഞ് വലിയ വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ അനുമതി നിഷേധിക്കുകയാ യിരുന്നു. ഏറെ ഇടപെടലുകള്‍ ക്കും സമരങ്ങള്‍ക്കുമൊടുവി ലാണ് വലിയ വിമാനങ്ങള്‍ക്ക് ഡി.ജി.സി. എ പച്ചക്കൊടി കാണി ച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചനയുണ്ട്. കൂടാതെ സൗദിയുടെ ബഡ്ജറ്റ് വിമാനങ്ങളില്‍ പെട്ട ഫ്‌ളൈനാസ് വിമാനവും ജൂണ്‍ മുതല്‍ കരിപ്പൂര്‍ -ദമ്മാം സര്‍വീസ് ആരം ഭിക്കാനുള്ള തയ്യാറെടുപ്പിലാണ് . സൗദിയുടെ മുഴുവന്‍ പ്രവിശ്യ കളിലേക്കും ഫ്‌ളൈനാസിനു സര്‍വീസ് ഉള്ളതിനാല്‍ കുറഞ്ഞ നിരക്കില്‍ ദമാം വഴി കണക്ഷന്‍ ലഭ്യമാവുന്നതും ഏറെ ആശ്വാസ മാവുമെന്ന് പ്രവാസികള്‍ പറയു ന്നു. നിലവില്‍ ഇത്തി ഹാദ് എയറുമായി കോഡ് ഷെയര്‍ ഉള്ളതിനാല്‍ സൗദി യുടെ പുറത്തേ ക്കും കണക്ഷന്‍ ലഭ്യമാവും. ഇന്ത്യയി ല്‍ നിന്ന് ഇപ്പോള്‍ ഹൈദരാബാദ്, ഡല്‍ ഹി എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് ഫ്‌ലൈ നാസ് സര്‍വീസ് നടത്തുന്നത്. മൂന്നാമത്തെ ഡെസ്റ്റിനേഷന്‍ ആയിട്ടാണ് കോഴിക്കോടിനെ തിരഞ്ഞെടു ക്കുന്നത്. കൂടുതല്‍ വിമാനങ്ങ ള്‍ക്ക് ഉപകാരപ്പെടുന്ന തരത്തി ല്‍ നിലവിലെ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് അനുകൂലമാവും. കൂടുതല്‍ സര്‍വീസുകള്‍ വരുന്നത് വിദേശ രാഷ്ട്ര ങ്ങളിലേക്കുള്ള ചരക്കു ഗതാഗതവും ഗണ്യമായി വര്‍ധി ക്കും .