X

കരിപ്പൂര്‍ വിമാനത്താവളം: മുസ്ലിംലീഗ് എംപിമാര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറുമായി കൂടിക്കാഴ്ച്ച നടത്തി

 

ന്യൂഡല്‍ഹി: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ഇന്ത്യയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് എംപിമാര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബിഎസ് ബുള്ളറുമായി കൂടിക്കാഴ്ച്ച നടത്തി. ദില്ലിയിലെ സിവില്‍ ഏവിയേഷന്‍ ആസ്ഥാനതെത്തിയാണ് എംപിമാര്‍ ശ്രീ. ബിഎസ് ബുള്ളറിനെ കണ്ടത്. മുസ്ലിംലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. വലിയവിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സജീവ പരിഗണനയിലാണന്ന് ഡയറക്ടര്‍ ജനറല്‍ എംപിമാരെ അറിയിച്ചു. കാലിക്കറ്റ് നിന്നും ജിദ്ദയിലേക്കുള്ള എ320 നിയോഎയര്‍ക്രാഫ്റ്റ് സര്‍വ്വീസ് ഉടന്‍ ആരംഭിക്കണമെന്ന എംപിമാരുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ച് ഉടന്‍ തീരുമാനത്തിലെത്താമെന്ന് ഡയറക്ടര്‍ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി

chandrika: