X

കരിപ്പൂര്‍ വിമാനത്താവളത്തിലെ റെസ വികസിപ്പിക്കുന്നതിന് വീട് നഷ്ടപ്പെടുന്നവര്‍ക്ക് പത്തു ലക്ഷംരൂപ വീതം

കരിപ്പൂര്‍ വിമാനത്താവളത്തിലെ റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)വികസിപ്പിക്കുന്നതിന് 14.5ഏക്കര്‍ ഭൂമി ഏറ്റെ ടുക്കുന്നത് മൂലം വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പുനരിധിവാസ പാക്കേജില്‍ ഉള്‍പ്പെ ടുത്തി 10ലക്ഷം രൂപ വീതം മന്ത്രി സഭ യോഗം അനുവദിച്ചു. നേരത്തെ 4.6ലക്ഷം രൂപയായിരുന്നു. ഇത് 5.4 ലക്ഷം കൂടി അനുവദിച്ചാണ് 10 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്. 64 വീടുകളാണ് ഉള്ളത്. ഇതില്‍ നെടിയിരുപ്പ് വില്ലേജില്‍ 39 ഉം പള്ളിക്കല്‍ വില്ലേജില്‍ 25 വീടുകളുമാണ്. ഭൂമിയുടെ വിലക്കും മറ്റു വസ്തു വകളുടെ വിലക്കും പുറമെയാണിത്.
ഈ പാക്കേജ് മറ്റൊരു ഏറ്റെടുക്കലിന് ബാധക മാവുന്നതല്ലെന്ന് ഇതോടൊപ്പം പറയുന്നു. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ പ്രകാരമാണ് വില നിശ്ചയിക്കുക.ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നര മാസം കൂടി സമയം കേന്ദ്രത്തി നോട് ആവശ്യപ്പെട്ടതാണ്. ഇതിന് പിന്നാലെ യാണ് മന്ത്രിസഭയുടെ ഈ പ്രഖ്യാപനം.
സെപ്റ്റം ബര്‍ 15നകം റെ സക്ക് ആവശ്യമായ 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കുമെന്ന് കാണിച്ചായിരുന്നു സംസ്ഥാന സര്‍ക്കാറുനു വേണ്ടി ചീഫ് സെക്രട്ടറി ഡോ.വി.വേണു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചി രുന്നത്. മാര്‍ച്ച് 31നകം ഭൂമി ഏറ്റെടുത്ത് നല്‍കാമെന്നാ യിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ നടപടി ക്രമങ്ങള്‍ ഇഴഞ്ഞതോടെ ഓഗസ്റ്റ് ഒന്നിനകം ഭൂമി കൈ മാറിയില്ലെങ്കില്‍ നിലവിലെ റണ്‍വേ വെട്ടിക്കുറച്ച് റെസ വിപുലീകരിക്കു മെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കിയതോടെ സമയം നീട്ടി ആവശ്യ പ്പെടുകയായിരുന്നു .ഒന്നര മാസത്തിനകം ഭൂമി ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടങ്കിലും ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങള്‍ നടക്കേണ്ടതുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങള്‍,കുഴിക്കൂര്‍ ചമയങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയുടെ നഷ്ടപരിഹാര തുക നിശ്ചയിച്ച ശേഷമാണ് ഭൂമി വില തീരുമാനിച്ച് ഏറ്റെടുക്കല്‍ നടപടികളി ലേക്ക് കടക്കുക.അടിസ്ഥാന വിലനിര്‍ണയ റിപ്പോര്‍ട്ട് ജില്ലാ കലക്ടറാണ് അറിയിക്കേ ണ്ടത്. ഭൂമി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തു നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു പറയുമ്പോഴും ഒട്ടേറെ പേര്‍ ഭൂമി വിട്ടു നല്‍കില്ലെന്ന നിലപാടിലാണുള്ളത്.

റണ്‍വേ വെട്ടിച്ചുരുക്കരുത്: സമദാനി
ന്യൂഡല്‍ഹി: സ്ഥലമേറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ ഏറെ മുന്നോട്ടു പോയിരിക്കുകയാണെന്നും റണ്‍വേ വെട്ടിച്ചുരുക്കുന്ന നടപടി റദ്ദാക്കണമെന്നും പാര്‍ലിമെന്റ് സമ്മേളനം തുടങ്ങുന്ന ആദ്യദിവസം തന്നെ ഡല്‍ഹിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നേരിട്ട് കണ്ട് നടത്തിയ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് തന്നെയാണ് പ്രത്യാശയെന്ന് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി. സെപ്തംബര്‍ മദ്ധ്യത്തോടെ സ്ഥലം വിട്ടുനല്‍കുമെന്ന് കേന്ദ്ര മന്ത്രിയുടെ കത്തിന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചത് ഇക്കാര്യത്തില്‍ പരസ്പരധാരണക്ക് വഴിതുറന്നിരിക്കുകയാണ്. വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റെസ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാനും വന്‍വിമാന സര്‍വീസ് പുനരാരംഭിക്കാനുമുള്ള അധികൃത തീരുമാനങ്ങള്‍ക്കായി ഇനിയും പ്രയത്‌നം തുടരും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വികസനത്തിനായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന വിവരം സ്വാഗതാര്‍ഹമാണ്. പരിസരവാസികളുടെ ആശങ്കകള്‍ ഒഴിവാക്കി അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം ഇപ്പോള്‍ നടക്കുന്ന വികസന നടപടികളെ ത്വരിതത്തപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു.
വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടി വിവിധ ഘട്ടങ്ങളിലായി സ്ഥലം നല്‍കിയ പരിസര നിവാസികള്‍ അതിന്റെ വികസനത്തെ നിരന്തരം സഹായിച്ചു പോന്നവരാണ്. ജനപ്രതിനിധികളും ജനകീയസംഘടനകളും ഈ ആവശ്യത്തിന് വേണ്ടിയാണ് എപ്പോഴും നിലകൊണ്ടത്. നഷ്ടപരിഹാരം കാലതാമസം കൂടാതെ സ്ഥലമുടമകള്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നതായി സമദാനി പറഞ്ഞു.

 

Chandrika Web: