X
    Categories: FilmNews

18 വര്‍ഷമായി പാരിസ് വിമാനത്താവളത്തില്‍ ജീവിച്ച ഇറാന്‍സ്വദേശി മരണമടഞ്ഞു

18 വര്‍ഷമായി പാരിസ് വിമാനത്താവളത്തില്‍ ജീവിച്ച ഇറാന്‍സ്വദേശി മരണമടഞ്ഞു. 1945ല്‍ ഇറാനില്‍ ഖുസസ്ഥാന്‍ പ്രവിശ്യയില്‍ ജനിച്ച മെഹ് റാന്‍ കരീമി നാസറിയാണ് കഴിഞ്ഞദിവസം നിര്യാതനായത്.

അമ്മയെ തേടി പലയൂറോപ്യന്‍ രാജ്യങ്ങളിലും അലഞ്ഞ ശേഷം 18 വര്‍ഷം മുമ്പ് പാരിസ് വിമാനത്താവളത്തിലെത്തിയെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ അവിടെതന്നെ 2എഫ് ടെര്‍മിനലില്‍ താമസിക്കുകയായിരുന്നു. സംഭവം സിനിമക്കും ഇതിവൃത്തമായിരുന്നു.
ദ ടെര്‍മിനല്‍ എന്ന സ്റ്റീഫന്‍ സ്പില്‍ബെര്‍ഗിന്റെ സിനിമയിലാണ് കരീമി കഥാപാത്രമായത്. സര്‍ ആല്‍ഫ്രഡ് എന്ന് കരീം സ്വയം വിശേഷിപ്പിച്ചിരുന്നു.

ഇംഗ്ലണ്ട്, ബെല്‍ജിയം. ഹോളണ്ട് എന്നിവിടങ്ങളില്‍ അലഞ്ഞ ശേഷമാണ് 2004ല്‍ പാരിസിലെത്തുന്നത്. ഫ്രാന്‍സ് അഭയാര്‍ഥി പദവി നല്‍കിയെങ്കിലും വിമാനത്താവളത്തില്‍തന്നെ കഴിയുകയായിരുന്നു കരീമി. സിനിമയില്‍നിന്ന് ലഭിച്ച പണംകൊണ്ട് ഇടക്ക് വാടക്ക് താമസിച്ചെങ്കിലും വിമാനത്താവളത്തിലെ തന്റെ ഇഷ്ടഇടത്ത് ഇടക്കിടെ എത്തുമായിരുന്നുവെന്ന് ഫ്രാന്‍സ് മാധ്യമമായ ലിബറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Test User: