X

വിദ്യാര്‍ത്ഥികളുടെ വിയോഗത്തിന് ശേഷം കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇന്ന് വീണ്ടും 

പാലക്കാട് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് വിദ്യാര്‍ത്ഥികളുടെ വിയോഗത്തിന് ശേഷം കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇന്ന് വീണ്ടും. 9 മണിക്ക് അനുശോചനയോഗം ചേരര്‍ന്നതിനുശേഷം ക്ലാസുകള്‍ ആരംഭിക്കും. കുട്ടികള്‍ക്ക് ആവശ്യമായ പ്രത്യേക കൗണ്‍സിലിങ് നല്‍കാനാണ് തീരുമാനം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പനയംപാടത്ത് ലോറി മറിഞ്ഞ് എട്ടാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേര്‍ മരിച്ചത്. പരീക്ഷ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ പി.എ. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, കെ.എം. നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നിവരാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്.

രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. ക്രിസ്തുമസ് പരീക്ഷകള്‍ യഥാക്രമം നടക്കും.

 

webdesk17: