തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെതിരെ കൂടുതല്‍ തെളിവുകള്‍. പണമിടപാട് സംബന്ധിച്ച നിരവധി തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞെന്നാണ് സുചന. ഫൈസല്‍ തിരുവനന്തപുരത്തു വന്നതിനും തെളിവുകളുണ്ട്. കെടി റമീസിന്റെയും സന്ദീപ് നായരുടെയും മൊഴികളാണ് അന്വേഷണം കാരാട്ട് ഫൈസലിലേക്ക് വ്യാപിപ്പിച്ചത്. സ്വര്‍ക്കടത്തിലെ മുഖ്യ ആസൂത്രകന്‍ ഫൈസലാണ്. സ്വര്‍ണക്കടത്തിനായി കാരാട്ട് ഫൈസല്‍ നല്‍കിയ പണം രാഷ്ട്രീയ നേതാക്കളുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സന്ദീപ് നായര്‍ എന്‍ഐഎക്ക് നല്‍കിയ രഹസ്യമൊഴിയും കസ്റ്റംസ് തേടും. ഇതിനായി കസ്റ്റംസ് കോടതിയെ സമീപിക്കും. 14ാം തിയതിയിലെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകും.
നേരത്തെ കേസില്‍ കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അറസ്റ്റ വേണ്ടെന്ന് നിയമോപദേശം ലഭിച്ചതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.