X
    Categories: Video Stories

ലീഗുകാര്‍ കല്ല്യാണം വിളിക്കുന്നില്ല; നിയമസഭയില്‍ കാരാട്ട് റസാഖിന്റെ പരാതി

കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസനം, ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ തുടങ്ങി ഗൗരവപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇടമാണ് നിയമസഭ. ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നിയമനിര്‍മാണം നടത്താനാണ് നിയമസഭാ അംഗങ്ങളെ എല്ലാ ആനുകൂല്യങ്ങളും കൊടുത്ത് അങ്ങോട്ടയക്കുന്നത്. എന്നാല്‍ കൊടുവള്ളിയില്‍ മാറ്റംകൊണ്ടുവരാന്‍ പോയ എം.എല്‍.എക്ക് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുണ്ടായിരുന്നത് സ്വന്തം വയറിന്റെ പ്രശ്‌നമായിരുന്നു.

ഇടതുപക്ഷത്തിന്റെ എം.എല്‍.എ സ്ഥാനാര്‍ത്ഥി ആയതു മുതല്‍ സ്വന്തം മണ്ഡലത്തിലെ ലീഗുകാര്‍ തന്നെ കല്ല്യാണം വിളിക്കുന്നില്ല എന്നാണ് എം.എല്‍.എയുടെ പരാതി. സഭയില്‍ സ്വന്തം മുന്നണിക്കാര്‍ പോലും അദ്ദേഹത്തിന്റെ പ്രശ്‌നം ഏറ്റെടുക്കാന്‍ തയ്യാറായില്ല. മാത്രവുമല്ല സമയം കഴിഞ്ഞിട്ടും ഇങ്ങനെയുള്ള പ്രശ്‌നങ്ങളുന്നയിക്കാതെ സീറ്റീലിരിക്കാനായിരുന്നു ചെയറിന്റെ കല്‍പന.

എം.എല്‍.എയുടെ പരാതി സ്വന്തക്കാര്‍ പോലും പരിഗണിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. എം.എല്‍.എയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാട്ടും ഇറങ്ങിയിട്ടുണ്ട്. അഡ്രസ് അയച്ചു തന്നാല്‍ ഞങ്ങളുടെ നാട്ടിലുള്ള എല്ലാ വിവാഹവും അങ്ങയെ അറിയിക്കാം എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: