താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളജിലെ അഴിമതിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയ കൊടുവള്ളി കെ.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളെ കോളജ് ക്യാമ്പസില്‍ കയറി പുലഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത കാരാട്ട് റസാഖ് എം.എല്‍.എ യുടെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി പ്രതിഷേധമിരമ്പി. കൊടുവള്ളിയില്‍ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ എം.എല്‍.എയുടെ വീട് ഉപരോധവും എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. ജില്ലയിലുടനീളം എം.എസ്.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു.
ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എ യുടെ കൊടുവള്ളിയിലെ വസതി ഉപരോധിച്ചു. കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിശ്വാസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ഉപരോധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
യാതൊരുവിധ പ്രകോപനവുമില്ലാതെ ജനാധിപത്യ രീതിയില്‍ കെ.എം.ഒ കോളജ് പരിസരത്ത് വെച്ച് പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിവന്ന എം.ല്‍.എ അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുവള്ളി ടൗണില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. ്ര
തിങ്കളാഴ്ച കെ.എം.ഒ കോളജിലെ ഒരു ചടങ്ങിനെത്തിയ എം.എല്‍.എ ക്കെതിരെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്നാണ് എം.എല്‍.എ കാറില്‍ നിന്നും ഇറങ്ങി വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് കാരാട്ട് റസാഖ് എം.എല്‍.എക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. കൊടുവള്ളി മണ്ഡലത്തിലുടനീളം കഴിഞ്ഞ രണ്ട് ദിവസമായി എം.എല്‍.എ ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കെത്തിയ എം.എല്‍.എ ക്കെതിരെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നു. പ്രതിഷേധം ശക്തമായതോടെ പൊതു പരിപാടികളില്‍ പങ്കെടുക്കാനും എം.എല്‍.എക്ക് കഴിഞ്ഞില്ല.