കുന്ദമംഗലം: മര്‍ക്കസ് വ്യാജ കോഴ്‌സുമായി ബന്ധപെട്ട് സമരം ചെയ്ത് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും ജാമ്യം.
ജാമ്യം ലഭിച്ചവരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീ ര്‍, എം. കെ രാഘവന്‍ എം.പി, ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ്,എം സി മായിന്‍ ഹാജി, എന്‍.സി അബൂബക്കര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്, സി. കെ.വി യൂസുഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇവര്‍ക്ക് കുന്ദമംഗലത്ത് സമരസമിതിയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ഉജ്ജല സ്വീകരണം നല്‍കി. കഴിഞ്ഞ മാസം 26 ന് മര്‍ക്കസിന് മുമ്പില്‍ റോഡ് ഉപരോധിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്. അറസ്റ്റിലായ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംയുത്ത് ലീഗ് പ്രസിഡണ്ട് ഒ സലീം, സമര രംഗത്തെ വിദ്യാര്‍ഥികളായ റാഷിദ് എടവണ്ണപ്പാറ, അനസ് ഇരിങ്ങല്ലൂര്‍, റിന്‍ഷാദ് കളരിക്കണ്ടി, നിയാസ് കാരന്തൂര്‍ ,ജംഷാദ് കുറ്റിക്കടവ്, മുഹമ്മദ് അജ്‌ലാല്‍ പടിഞ്ഞാറതറ, ഷാനിദ് ഉള്ളിയേരി, ജവാദ് കൊല്ലം, മുഹമ്മദ് മിര്‍ഷാദ് ബാലുശ്ശേരി എന്നിവര്‍ക്കാണ് കോടതി ഇന്നലെ ജാമ്യം നല്‍കിയത്.
സമരം നടത്തിയ വിദ്യാര്‍ത്ഥികളെ സംഭവ സ്ഥലത്ത് നിന്നും ഒ സലീമിനെ പിറ്റേ ദിവസവുമാണ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലത്ത് നടന്ന സ്വീകരണ പൊതുയോഗം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം.പി കേളുക്കുട്ടി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, മുന്‍ എം.എല്‍.എ യു.സി രാമന്‍, കെ മൂസ മൗലവി,ഖാലിദ് കിളിമുണ്ട, കെ പി കോയ ,ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍, ജില്ലാ എം.എസ്എഫ് പ്രസിഡണ്ട് അബ്ദുസമദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി, സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ആഷിക് ചെലവൂര്‍, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് എം ബാബുമോന്‍, യൂസുഫ് പടനിലം, കെ.എം.എ റഷീദ്, ഒ.എം നൗഷാദ്, ഒ ഉസ്സൈന്‍,അരിയില്‍ അലവി , എ.കെ ഷൌക്കത്തലി, സി.വി സംജിത്ത്, സി.കെ.വി യൂസുഫ്, , ഒ സലീം, വാഹിദ്, രാജന്‍ മാമ്പറ്റ ചാലില്‍, കെ.പി സൈഫുദ്ദീന്‍, എന്‍.എം യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു.