കർണാടക പൊലീസിലെ കാവിവത്ക്കരണം അനുവദിക്കില്ലെന്ന് ഡി.കെ ശിവകുമാർ

കോൺഗ്രസ് സര്‍ക്കാര്‍ പൊലീസിലെ കാവിവല്‍ക്കരണം അനുവദിക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.. മുൻ ബി.ജെ.പി ഭരണത്തിന് കീഴിലുള്ള കർണാടകയിലെ ചില സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിന്‍റെ വിമര്‍ശനം.കാവി ഷാളോ ചരടോ അണിഞ്ഞു പൊലീസുകാര്‍ ജോലിക്കെത്തുന്നത് അംഗീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തുറന്നടിച്ചു.രാജ്യത്തോട് ബഹുമാനമുണ്ടെങ്കിൽ ദേശീയ പതാകയ്ക്ക് വേണ്ടി പ്രവർത്തിക്കണം. പൊലീസ് ഡിപ്പാർട്മെന്റിനെ കാവിവൽക്കരിക്കാൻ സർക്കാർ അനുവദിക്കില്ല. മംഗലാപുരത്തും ബിജാപൂരിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച് വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് എനിക്കറിയാമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

webdesk15:
whatsapp
line